കൊയിലാണ്ടിയിൽ 12 വയസ്സുകാരനെ കാണാതായതായി പാരാതി

കൊയിലാണ്ടിയിൽ 12 വയസ്സുകാരനെ കാണാതായതായി പരാതി. കൊയിലാണ്ടി കസ്റ്റംസ് ലിങ്ക് റോഡിൽ മൊടവൻ വളപ്പിൽ മുജീബിന്റെ മകൻ റഷ്മിൽ (12) നെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് 6  മണിയോടെയാണ് കുട്ടിയെ കാണാതായത്.

സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ രശ്മില്‍ കളിക്കാന്‍ പോയിരുന്നു. ഇതിനു ശേഷമാണ് കുട്ടിയെ കാണാതായത്. കാണാതാവുമ്പോള്‍ മെറൂണ്‍ നിറത്തിലെ ടി ഷര്‍ട്ട് ആണ് കുട്ടി ധരിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൂടാതെ നാട്ടുകാർ വിവിധയിടങ്ങളിൽപരിശോധന നടത്തി. കടലോര മേഖലയിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സി.സി.ടി.വി.ദൃശ്യങ്ങളിൽ 8.30 ന് റഷ്മിൽ നടന്നുപോകുന്നത് കാണുന്നതായി പോലീസ് പറഞ്ഞു.  

കുട്ടിയെപ്പറ്റി എന്തെങ്കിലും സൂചന കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ (0496 2620235), നമ്പറിലോ 9656337445, 9895781178 എന്ന നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post