ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ബൂത്ത് 130 സമ്മേളനവും ദീൻ ദയാൽ ജി രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് കെ.ടി.കെ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഒ.ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ മുതിർന്ന പ്രവർത്തകരേയും ആദരിച്ചു. വായനാരി വിനോദ് ,പ്രിയ ഒരുവമ്മൽ, മാധവൻ ഒ, അഭിലാഷ് പോത്തല എന്നിവർ സംസാരിച്ചു. യോഗത്തിൽ മറ്റു പാർട്ടികൾ വിട്ട് പാർട്ടിയിലേക്ക് വന്നവരെ സ്വീകരിച്ചു.
Post a Comment