20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മൊട്ടേമ്മൽ മുക്ക്‌ - തോലോന്റവിട റോഡ് ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ 22ാം വാർഡിലെ മൊട്ടേമ്മൽ മുക്ക് - തോലോന്റവിട റോഡ്‌ ഗതാഗത യോഗ്യമാക്കാനുള്ള നാട്ടുകാരുടെ 20 വർഷമായുള്ള ആവശ്യം പൂവണിഞ്ഞു.  ഇയ്യങ്കോട്-‌ നാദാപുരം പ്രദേശത്തെ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പല ഭാഗങ്ങളിലും പണി നടന്നെങ്കിലും മൊട്ടേമ്മൽ മുക്ക്‌ തോലോന്റവിട ഭാഗം ഒഴിഞ്ഞു തന്നെ കിടന്നിരുന്നു.  2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി  8.9 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച  റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി മുഹമ്മദലി നിർവ്വഹിച്ചു.  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മെമ്പർ  ജനീദ ഫിർദൗസ്‌ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌  സ്ഥിരം സമിതി അധ്യക്ഷൻ  സി.കെ നാസർ, വാർഡ്‌ വികസന സമിതി കൺവീനർ കരീം കണ്ണോത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post