പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഫെബ്രുവരി 26 -ന് സഞ്ചാരികള്‍ക്കായി സമര്‍പ്പിക്കും

പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഫെബ്രുവരി 26 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സഞ്ചാരികള്‍ക്കായി സമര്‍പ്പിക്കും.
എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 3.13 കോടി രൂപയുടെ ടൂറിസം വികസനപദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന പെരുവണ്ണാമൂഴിയില്‍ നടപ്പാക്കിയത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനായിരുന്നു പദ്ധതി നിര്‍വഹണച്ചുമതല.

ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, കാന്റീന്‍, ഓപ്പണ്‍ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ലാന്‍ഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, റൗണ്ട് എബൗട്ട്, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. 

പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് ചുമതല എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ഡിടിപിസി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന പെരുവണ്ണാമൂഴി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്.

Post a Comment

Previous Post Next Post