ഉത്തര മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 29 ന് കൊടിയേറ്റത്തോടെ തുടങ്ങി ഏപ്രിൽ 5 കാളിയാട്ടത്തോടെ അവസാനിക്കും.
കാളിയാട്ടം കുറിക്കല്‍ ചടങ്ങ് ചൊവ്വാഴ്ച രാവിലെ പ്രഭാത പൂജയ്ക്ക് ശേഷം പൊറ്റമ്മല്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് നടന്നത്. നിരവധി ഭക്തജനങ്ങളും, ക്ഷേത്ര ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
ക്ഷേത്ര സ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. എന്നാല്‍ അപ്പോൾ തന്നെ കാളിയാട്ട മുഹൂര്‍ത്തം പ്രഖ്യാപിക്കുകയില്ല എന്നതാണ് പ്രത്യേകത.
രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറക്കുമ്പോള്‍ പിഷാരടി കുടുംബത്തിലെ ഒരംഗം കാളിയാട്ട മുഹൂര്‍ത്തം ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നതോടെയാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് അവസാനിക്കുക.
Post a Comment