വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തിയ 61 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം എം എൽ.എ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു. ഷോപ്പിംഗ് കോംപ്ലക്സിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിജുല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി സുന്ദരരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. കെ. സിമി, കെ. സുബിഷ, കെ. രജിത എന്നിവരും ബ്ലോക്ക് മെമ്പർമാരായ ഒ. എം. ബാബു, സുബിഷ് പുതിയടുത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. കെ. ചന്ദ്രൻ, മുണ്ടോളി രവി, പി. കെ. അശോകൻ, പ്രബേഷ് പൊന്നക്കാരിയും തോടന്നൂർ ബ്ലോക്ക് ഓഫീസർ സ്രീഷനും ചടങ്ങിൽ ആശംസകളർപ്പിച്ചു സംസാരിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ ടി. പുഷ്പഹൻസനൻ മാസ്റ്റർ നന്ദി പറഞ്ഞു.
Post a Comment