ഇലട്രിക് വാഹനങ്ങൾക്കായി കൊയിലാണ്ടി മണ്ഡലത്തിൽ 7 ചാർജിങ് സ്റ്റേഷനുകൾ വരുന്നു

കൊയിലാണ്ടി മണ്ഡലത്തിൻ 7 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ വരുന്നു.കെ എസ് ഇ ബി ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും, പരിസ്ഥിതി മലിനീകരണവും ഏറി വരുന്ന സാഹചര്യത്തിലാണ് കെ എസ് ഇ ബി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഇന്ധന വിലവർദ്ധനവും മലിനീകരണവും പുതുതലമുറയെ  ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന  ഘടകങ്ങളാണ്. അതിനാൽ  സർക്കാർ ഇതിന് വലിയ പ്രോൽസാഹനമാണ് നൽകുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ആദ്യഘട്ടത്തിൽ  മണ്ഡലത്തിലെ 7 കേന്ദ്രങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. 

പൂക്കാട് - തോരയിക്കടവ് റോഡ്, ചെങ്ങോട്ടുകാവ് ടൗൺ, കൊയിലാണ്ടി പഴയ ബസ്സ്റ്റാൻഡ് 1, കൊയിലാണ്ടി പഴയ ബസ്സ്റ്റാൻഡ് 2, കൊല്ലം ചിറ, നന്തി റെയിൽവേ മേൽപാലത്തിന് ചുവടെ, പയ്യോളി നെല്ല്യേരി മാണിക്കോത്ത് എന്നീ കേന്ദ്രങ്ങിലാണ് ആദ്യഘട്ടത്തിൽ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

Post a Comment

Previous Post Next Post