ഉത്സവത്തിനിടെ തെങ്ങിനു തീ പിടിച്ചു. മുത്താമ്പി ചെറിയെപ്രം പരദേവത ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് തീ പിടിച്ചതു. വെടിക്കെട്ടിൽ നിന്നും തെറിച്ചുവീണ അമിട്ട് വീണാണ് തെങ്ങിനു തീ പടര്‍ന്നത്. രാത്രി 11 മണിയോടെയാണ് സംഭവം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ എസ്.എഫ്.ആർ.ഒ. റഫീഖ് കാവിലിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് എത്തി തീ അണച്ചു.
ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ മാരായ പി.വി.മനോജ്, ജിനീഷ്‌കുമാർ, ഇ എം.നിധി പ്രസാദ്, അഖിൽ, ഹോം ഗാർഡ് ടി.പി. ബാലൻ എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Post a Comment