ബാലുശ്ശേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബാലുശ്ശേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനിപുരം സ്വദേശിനി തേജാലക്ഷ്മിയാണ് മരിച്ചത്. ബാലുശ്ശേരി ഇയ്യാടുള്ള ഈറോഡ് ചാലിൽ  ജിനുകൃഷ്ണന്റെ ഭാര്യയാണ്. 

വിവാഹം കഴിഞ്ഞ് പത്തു ദിവസം മാത്രമുള്ളപ്പോഴാണ് പതിനെട്ടു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒൻപതാം തീയതിയായിരുന്നു വിവാഹം. ബാലുശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഉടനെ തന്നെ പോസ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

കൊടുവള്ളി മാനിപുരം കാവിൽ മുണ്ടേത്ത് പറമ്പത്ത് പരേതനായ സുനിലിന്റെ മകളാണ് തേജാലക്ഷ്മി.

Post a Comment

Previous Post Next Post