തിക്കോടി റെയിവേ സ്റ്റേഷൻ പരിസരത്ത് തീ പിടിച്ചു ; ഒരേക്കറോളം വരുന്ന കാട് കത്തി നശിച്ചു

തിക്കോടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാടുകൾക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. തീ പിടിത്തത്തെ തുടർന്ന് ഒരേക്കറോളം വരുന്ന കാട് കത്തി നശിച്ചു.

തിക്കോടി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലെ കുറ്റികാടിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ടായിരുന്ന വയറുകള്‍ക്ക് തീപിടിച്ചത് ഭീതി പടര്‍ത്തി. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. 

എ.എസ്.ടി.ഒ പ്രമോദ് പി.കെ യുടെ നേതൃത്വത്തില്‍ എസ്.എഫ്.ആര്‍.ഒ പ്രദീപന്‍ എഫ്.ആര്‍.ഒ മാരായ ശ്രീകാന്ത് കെ,ഷിജു ടി.പി,സജിത്ത്,ഹോം ഗാര്‍ഡ് പ്രദീപ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post