ബാലുശ്ശേരി തലയാട് എ.എല്‍.പി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. കോവിഡ് കാലത്ത് സ്കൂള്‍ അടച്ചപ്പോള്‍ സ്കൂള്‍ പരിസരം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരുന്നു.
സ്കൂളിന്റെ ഓടുകള്‍, ടോയ്ലറ്റുകള്, കുടിവെള്ള പൈപ്പുകള്‍, സ്കൂളിന്റെ സംരക്ഷണ ഭിത്തി എന്നിവ തകര്‍ത്തനിലയിലാണ്. പഞ്ചായത്ത് അനുവദിച്ച ടോയ്ലറ്റിന്റെ ടൈലുകള്‍ തകര്‍ത്തിട്ടുണ്ട്. പ്രതികരിക്കുന്നതിനെതിരെ ഭീഷണി വാക്കുകളും ചുമരുകളില്‍ എഴുതിവെച്ചിട്ടുണ്ട്.
കുറ്റവാളികളെ കണ്ടെത്തി കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സ്കൂളില്‍ അടിയന്തരമായും സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Post a Comment