സ്വരാജ് ട്രോഫി: വളയം ഗ്രാമ പഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്

മികച്ച ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വരാജ് ട്രോഫിക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും വളയം ഗ്രാമപഞ്ചായത്ത് അര്‍ഹമായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് വളയത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. 

2021 സാമ്പത്തിക വര്‍ഷത്തെ 100 ശതമാനം ഫണ്ട് വിനിയോഗിച്ചു. പട്ടികജാതി പട്ടിക വര്‍ഗ്ഗ ഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റ്, നികുതി പിരിവ് എന്നിവയിലും 100 ശതമാനം ഫണ്ട് വിനിയോഗിച്ച ഗ്രാമപഞ്ചായത്താണ് വളയം. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍, ആശയ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌ക്കരണം, ലൈഫ് മിഷന്‍ വീട് നിര്‍മ്മാണം , മികവാര്‍ന്ന ഓഫീസ് പ്രവര്‍ത്തനം, സാമൂഹിക സുരക്ഷ പെന്‍ഷന്‍  മുഴുവന്‍ അപേക്ഷകളിലും തീര്‍പ്പ്, ബാല വയോജന ഭിന്നശേഷി പദ്ധതികള്‍, യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍, പുഴകളും തോടുകളും സംരക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പഞ്ചായത്തിനെ പുരസ്‌കാര നേട്ടത്തിനര്‍ഹമാക്കിയത്. 

കോവിഡ് പ്രതിരോധത്തിലും വാക്‌സിനേഷനിലും പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. നികുതി പിരിവിലും മറ്റും ഏറെ മുന്നില്‍ നില്‍ക്കുകയും മലയോര മേഖലയിലെ വികസന സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തതിനുള്ള അംഗീകാരമാണ് ഇതെന്ന് പ്രസിഡന്റ് കെ.പി പ്രതീഷ് പറഞ്ഞു.

Post a Comment

Previous Post Next Post