ഓൺലൈൻ ഇടപാടുകളിൽ പണം സ്വീകരിക്കാൻ പിൻ നമ്പർ നൽകാനോ കോഡ് സ്കാൻ ചെയ്യാനോ പാടില്ല ; മുന്നറിയിപ്പുമായി കേരള പോലീസ്


പണം നല്കാൻ എന്ന വ്യാജേന പേയ്‌മെന്റ് ലിങ്കുകൾ അയച്ച് അവയിൽ PIN നമ്പർ നല്കാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

✔️ നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന്  മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക. പണം സ്വീകരിക്കാൻ UPI PIN നൽകേണ്ട ആവശ്യമില്ല. 

✔️ UPI ID പരിശോധിച്ച് പണം സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങൾ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ. 

✔️ ആപ്പിന്റെ UPI PIN പേജിൽ മാത്രമേ UPI PIN ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓർക്കുക. മറ്റൊരിടത്തും UPI PIN ഷെയർ ചെയ്യരുത്. 

✔️ പണം ഒടുക്കുന്നതിന് മാത്രം QR കോഡ് സ്കാൻ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് QR കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യമില്ല. 

✔️ ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം സ്ക്രീൻ ഷെയറിംഗ് അപ്പുകളോ SMS ഫോർവെഡിംഗ് അപ്പുകളോ  മനസ്സിലാക്കാതെ ഡൗൺലോഡ് ചെയ്യരുത്.

Post a Comment

Previous Post Next Post