കോഴിക്കോട് പയിമ്പ്ര സ്വദേശിയായ 4 വയസ്സുകാരിയുടെ ഓർമ ശക്തിക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്.
പയിമ്പ്ര റാഹത്ത് മഹലിൽ റാഹിലിന്റേയും ജിൻസിന റാഹലിന്റെയും മകളായ ഹൈറിൻ സയ മറിയമാണ് ഈ ചെറിയ പ്രായത്തിൽ റെക്കോർഡ് നേട്ടത്തിന് അർഹയായിരിക്കുന്നത്.
195 രാജ്യങ്ങൾ അവയുടെ പതാക എന്നിവ തിരിച്ചറിഞ്ഞാണ് ഈ കൊച്ചു മിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. ഇവയ്ക്കൊപ്പം വേൾഡ് മാപ്പിലെ കൊണ്ടിനന്റ് തിരിച്ചറിയുക, ഓരോ കൊണ്ടിനന്റിലും എത്ര രാജ്യങ്ങളുണ്ടെന്ന് പറയുക. പസിൽസ് ഉപയോഗിച്ച് സോളാർ ശിഷ്ടം ക്രിയേറ്റ് ചെയ്യുക എന്നിവയാണ് ഈ മിടുക്കിയുടെ മറ്റു കഴിവുകൾ.
മകളുടെ ഈ കഴിവുകൾ തിരിച്ചറിഞ്ഞ് അവളെ റെക്കോർഡ് നേട്ടത്തിനായി സാഹായിച്ചത് മാതാപിതാക്കളായ റാഹിലും ജിൻസിനയുമാണ്.
Post a Comment