സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കില്ല ; പ്രതിപക്ഷ ഭാവന തെറ്റെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിർമ്മാണമായിരിക്കും കെ റെയിലിന്റേത്. പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

റോഡുകളുടെ കാര്യത്തിലും ആശങ്ക വേണ്ടെന്നും, പദ്ധതി വരുമ്പോൾ ആവശ്യത്തിന് ഫ്ലൈ ഓവുകൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി 1383 ഹെക്റ്റർ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നുംഒരു ഹെക്റ്ററിന് 9 കോടി വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post