യാത്രക്കാർക്ക് പെട്ടെന്നുള്ള യാത്രകള്‍ക്ക് അനുഗ്രഹമാണ് ഇന്‍ഡ്യന്‍ റെയില്‍വേയിലെ തത്കാല്‍ ടിക്കറ്റുകള്‍.എന്നാല്‍ തത്കാലില്‍ പല ടിക്കറ്റുകളും കണ്ഫേമാവാന് അല്പം ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍, സൗകര്യങ്ങളോടെ തത്കാല്‍ ബുകിംഗിനായി ഐആര്‍സിടിസി 'കന്‍ഫേം ടികറ്റ്' (Confirm Ticket) എന്ന പുതിയ ആപ് പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ഐആര്‍സിടിസി നെക്സ്റ്റ് ജനറേഷന് ആപ് വഴി ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം.
ഇതിലൂടെ ഏത് റൂടില്‍ ഓടുന്ന ട്രെയിനുകളിലും തത്കാല്‍ ക്വാടയില്‍ ഇന്ന്, നാളെ, മറ്റന്നാള്‍ എന്നീ ദിവസങ്ങളിലെ സീറ്റുകളുടെ വിശദാംശങ്ങള്‍ അറിഞ്ഞ് എളുപ്പത്തില്‍ ടികറ്റ് ബുക് ചെയ്യാം. അതായത്, വ്യത്യസ്ത ട്രെയിന്‍ നമ്പറുകള്‍ നല്കി ലഭ്യമായ സീറ്റുകള്‍ക്കായി തിരയേണ്ടതില്ല. ആ റൂടില്‍ ഓടുന്ന എല്ലാ ട്രെയിനുകളിലും ലഭ്യമായ ടികറ്റുകളുടെ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ഒരേസമയം ലഭിക്കും. ഇതിനുശേഷം സമയം കളയാതെ ആവശ്യത്തിനനുസരിച്ച് എളുപ്പത്തില്‍ ടികറ്റ് ബുക് ചെയ്യാം.
ടിക്കറ്റ് ബുക് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ മുന്‍കൂട്ടി സൂക്ഷിക്കാന്‍ ഐആര്‍സിടിസി വെബ്സൈറ്റിലും മൊബൈല്‍ ആപിലും സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഐആര്‍സിടിസി അകൗണ്ടിന്റെ 'മൈ പ്രൊഫൈല്‍' വിഭാഗത്തിലേക്ക് പോയി ലിസ്റ്റ് തയ്യാറാക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ടികറ്റ് ബുക് ചെയ്യുമ്പോഴുള്ള സമയം ലാഭിക്കുകയും ഒറ്റ ക്ലികില്‍ യാത്രക്കാരുടെ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും.
പേയ്മെന്റ് നടത്താന്‍ യുപിഐ വാലറ്റോ ഇന്റര്‍നെറ്റ് ബാങ്കിംഗോ ഉപയോഗിക്കാം. നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഐആര്‍സിടിസി ഇ-വാലറ്റിലേക്ക് പണം ചേര്‍ക്കാം. ഇതിലൂടെ സമയം ലാഭിക്കാനാവും. ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനുള്ള സൗകര്യവും ആപ് അനുവദിക്കുന്നു. എന്നിരുന്നാലും, തത്കാല്‍ ബുകിംഗ് സീറ്റുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഓര്‍മിക്കുക.
ഒരു കാര്യവും ഇല്ല, ഇത് പുതിയ ആപ്പും അല്ല
ReplyDeleteമറ്റുള്ള ആപ്പുകളെക്കാൾ ഭീമമായ തുക സർവീസ് ചാർജ് ആയി എടുക്കുകയും ചെയ്യും
Post a Comment