സംസ്ഥാന സർക്കാരിന്റെ 2020-21 വർഷത്തെ മഹാത്മാ പുരസ്കാരം നേടി പനങ്ങാട് ഗ്രാമപ്പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന മികവിന് ഗ്രാമപ്പഞ്ചായത്തുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.
നാലായിരത്തിൽ അധികം പേരാണ് പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ എടുക്കുന്നത്. പഞ്ചായത്തിലെ പട്ടികവർഗ്ഗ കോളനിയിലേക്കുള്ള 27 ലക്ഷം രൂപയുടെ റോഡ് നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു സമയബന്ധിതമായി പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചു. മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിവഴി ഇടപെടൽ നടത്താനും പഞ്ചായത്തിന് സാധിച്ചു.
സമയബന്ധിതമായി വേതനം നൽകൽ, എസ്.സി./എസ്.ടി. മേഖലയിൽ നൽകിയ തൊഴിൽദിനങ്ങൾ, സാധന-വേതന ഘടകങ്ങൾ, തൊഴിൽ കാർഡ് വെരിഫിക്കേഷൻ, പ്രവൃത്തി പൂർത്തീകരണം, തൊഴിൽ കാർഡുള്ള ഒരു കുടുംബത്തിന് ശരാശരി 100 തൊഴിൽദിനങ്ങൾ നല്കുന്നത്, ലേബർ ബജറ്റിനനുസരിച്ച് തൊഴിൽദിനങ്ങൾ എന്നീ ഘടകങ്ങൾ കൃത്യമായി പൂർത്തീകരിക്കാൻ പഞ്ചായത്തിന് സാധിച്ചു.
Post a Comment