കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തോണിക്കടവ് കിരയാത്തും പാറ നാളെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നു. കക്കയത്തെ നീരൊഴുക്കുള്ള പുഴയോരവും മനോഹരമായ പുൽത്തകിടിയും, മലനിരകളും ഇവിടുത്ത മനോഹരമായ കാഴ്ചകളാണ്.
പുഴയിൽ ഉണ്ടാവുന്ന നിരന്തരമായ അപകടം കാരണം കുറച്ചു മാസങ്ങളായി കരിയാത്തും പാറ അടച്ചിട്ടതായിരുന്നു. ഇപ്പോൾ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിക്കൊണ്ട് വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നതാനെന്ന് സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു.
Post a Comment