വിലയ്ക്കെടുത്ത മാധ്യമങ്ങളെ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് ജനമനസ്സുകളിൽ ഭീതി വിതയ്ക്കുകയാണ് ഫാസിസ്റ്റ് സർക്കാർ ഇപ്പോൾ രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ദേശീയ സമിതി അംഗം പ്രഫ. പി കോയ. ജനാധിപത്യ വഴികളിലൂടെ ആരും സങ്കൽപ്പിക്കാത്ത അതി ഭീകരതയാണ് ഇന്ത്യയിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്, എത്ര ശരീര ശേഷി കാണിച്ചാലും ആൾകൂട്ടകൊല നടത്തിയാലും ആർ.എസ്.എസിൻ്റെ ധൈര്യം അധൈര്യമാക്കി മാറ്റാൻ ജനതയ്ക്ക് സാധിക്കുമെന്നതാണ് പുതിയ കാലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷൻ പരിസരത്തുള്ള ഗ്രൗണ്ടിൽ യുണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുണിഫോം ധരിച്ച കേഡറ്റുകൾ അണിനിരന്ന യുണിറ്റി മീറ്റിന് അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നിഷാദ് റഷാദി, പോപുലർ ഫ്രണ്ട് ദിന സന്ദേശം നൽകി. കെ സാദത്ത് മാസ്റ്റർ, ടി ഫിയാസ്, എൻ കെ റഷീദ് ഉമരി, ( എസ് ഡിപിഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി) അസൈനാർ മൗലവി (ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്)
അസ്മ പേരാമ്പ്ര (എൻ.ഡബ്ല്യു എഫ് നോർത്ത് ജില്ലാ പ്രസിഡൻറ്), മുബഷിറ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ്) തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം നാസർ മാസ്റ്റർ സ്വാഗതവും, ഖലീൽ നന്തി നന്ദിയും പറഞ്ഞു
.
Post a Comment