കോഴിക്കോട് തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ പിടിയില്‍. ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍(29), ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍(27) എന്നിവരാണ് കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ച്‌ വനപാലകരുടെ പിടിയിലായത്.

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛര്‍ദിയുമായി ഇവര്‍ പിടിയിലായത്.

ഇന്തോനേഷ്യല്‍ നിന്നാണ് തിമിംഗല ഛര്‍ദി എത്തിച്ചതെന്നാണ് സൂചന. തമിംഗല ഛര്‍ദി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post