സിൽവർലൈൻ പരിസ്ഥിതി സൗഹൃദമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതിക്കായുള്ള കേന്ദ്രസർക്കാർ അനുമതി പ്രതീക്ഷിക്കുന്നതായി ഗവർണർ പറഞ്ഞു.
സൗകര്യപ്രദമായ യാത്രയ്ക്കാണ് സിൽവർലൈൻ. അത് സാമ്പത്തിക ഉണർവുണ്ടാക്കുമെന്നും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വ്യവസായ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കോവിഡ് പോരാളികൾക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.
Post a Comment