സിനിമ, നാടക സംവിധായകനും ദേശീയ ഫിലിം അവാര്‍ഡ് ജേതാവുമായ സുവീരന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.വേളം ചെറുകുന്ന് കേളോത്ത്മുക്കിലുള്ള വീടിന് തിങ്കളാഴ്ച രാത്രി മുതലാണ് കാവല്‍ ഏര്‍പ്പെടുത്തിയതെന്ന് കുറ്റ്യാടി പൊലീസ് പറഞ്ഞു.
സുവീരനെയും ഭാര്യ അമൃതയെയും ആക്രമിച്ച കേസില്‍ ആര്.എസ്.എസ് മണ്ഡലം കാര്യവാഹ് നെല്ലിയുള്ളതില്‍ ശ്യാംജിത്തിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വീടിന് ആക്രമണ സാധ്യത കണക്കിലെടുത്താണ് പൊലീസ് സ്വമേധയ കാവലേര്‍പ്പെടുത്തിയത്. റൂറല്‍ എസ്.പിയുടെ സ്ട്രൈക്കര്‍ പാര്‍ട്ടിയാണ് കുറ്റ്യാടി സി.ഐയുടെ മേല്‍നോട്ടത്തില്‍ കാവല്‍ നില്‍ക്കുന്നത്.
അതിനിടെ തിങ്കളാഴ്ച രാത്രി വീടിന്റെ അടുക്കള ഭാഗത്ത് സംശയാസ്പദ രീതിയില്‍ രണ്ടു പേരെ കണ്ടെന്നും വീട്ടിലെ പട്ടി കുരച്ച് ഓടിയപ്പോള്‍ ഇവര്‍ ഓടിരക്ഷപ്പെട്ടെന്നും അമൃത പറഞ്ഞു. വീട്ടുവളപ്പിൽ പരിശോധന നടത്തിയതായി സുവീരനും പറഞ്ഞു. ബഹളംകേട്ട്, കാവല്‍ നില്ക്കുന്ന പൊലീസ് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
അമൃതയുടെ അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലത്ത് തകര്‍ന്ന കുടുംബ ക്ഷേത്രമുണ്ടായിരുന്നെന്നും അത് ഉള്‍പ്പെടുന്ന സ്ഥലം വിട്ടുകൊടുക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതില്‍ വിരോധമുണ്ടെന്നും അമൃത പറഞ്ഞു.
Post a Comment