നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി എത്ര സമയം വേണമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. തുടരന്വേഷണത്തിന് സമയപരിധിവെക്കുന്നതില്‍ കുഴപ്പമില്ലെന്നും ക്രൈം ബ്രാഞ്ച് മറുപടി നല്‍കി.

തുടര്‍ന്ന് തുടരന്വേഷണം നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിനൊരു സമയക്രമം നിശ്ചയിക്കണമെന്ന നിലപാടാണ് കോടതിക്കുള്ളത്. വിചാരണക്കോടതി അനുവദിച്ച മാര്‍ച്ച് ഒന്നിന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടെ എന്ന് കോടതി ആരാഞ്ഞു. ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയില്‍ അന്വേഷണം നടത്താന്‍ എന്തിനിത്ര സമയമെന്നും കോടതി ചോദിക്കുകയുണ്ടായി. 

അതേസമയം, പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും തുടരന്വേഷണത്തിന് നിയമ തടസങ്ങളില്ലല്ലോയെന്ന് പ്രോസിക്യൂഷനും കോടതിയോട് തിരികെ പറയുന്ന സ്ഥിതിയുണ്ടായി. നിലവില്‍ വാദം പുരോഗമിക്കുകയാണ്. കേസില്‍ ഒരു സമയക്രമം നിശ്ചയിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Post a Comment

Previous Post Next Post