സ്‌കൂൾ തുറക്കൽ ; യൂണിഫോമും ഹാജറും നിർബന്ധമാക്കില്ലെന്ന് വിദ്യഭ്യാസ മന്ത്രി

സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്ന  സാഹചര്യത്തിൽ യൂണിഫോമും  ഹാജറും നിർബന്ധമാക്കില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരന്ന യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നും നാളേയുമായാണ് സ്കൂളുകൾ ശുചിയാക്കുന്നത്. 

പാഠഭാഗങ്ങൾ പൂർത്തീകരിക്കുക എന്നതാന്ന് അധ്യാപകരുടെ ചുമതല. അധ്യാപക സംഘടനകളുടെ യോഗത്തിൽ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 

സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി - യുവജന - തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


Post a Comment

Previous Post Next Post