വിനോദസഞ്ചാരികൾക്കായി ഒരു സന്തോഷവാർത്ത ;കരിയാത്തുംപാറയിലേക്ക് പ്രവേശനം അനുവദിച്ചു

കരിയാത്തുംപാറ വിനോദ സഞ്ചാരകേന്ദ്രം ഇന്നലെ (ഫെബ്രുവരി 20) മുതൽ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു.  സുരക്ഷാഭീഷണിയെ തുടർന്നാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് കരിയാത്തുംപാറ വീണ്ടും തുറക്കുന്നത്. കരിയാത്തുംപാറയും അടുത്തുള്ള തോണിക്കടവും ഒരുമിച്ച് സന്ദർശിക്കാൻ 30 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടിടങ്ങളിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post