ഇലക്ട്രീഷ്യന്‍മാര്‍ക്കായി അനെര്‍ട്ട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഇലക്ട്രീഷ്യന്‍മാര്‍ക്കായി അനെര്‍ട്ട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസു മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/വയര്‍മാന്‍ അപ്രന്റീസ്/ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ ആണ് യോഗ്യത. അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണനാക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുക. www.anert.gov.in/node/709 എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 28. പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9188119431/18004251803, E-mail: training@anert.org.

Post a Comment

Previous Post Next Post