മുത്താമ്പിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. മുത്താമ്പി വൈദ്യരങ്ങാടിക്കടുത്തു വെച്ചാണ് സംഭവം. വിജീഷ് പഞ്ചമിയുടെ ഉടമസ്ഥതയിലുള്ള മഹിന്ദ്ര കാറിന്റെ മുൻവശത്താണ് തീപിടിച്ചത്. ഓടി കൊണ്ടിരിക്കെ പുക ഉയരുന്നത് കണ്ട് വണ്ടി നിർത്തുകയായിരുന്നു.
നാട്ടുകാരും കൊയിലാണ്ടി അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചു. ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി വാട്ടർ മിസ്ററ് ഉപയോഗിച്ച് തീ പൂർണമായും അണച്ചു.
സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ.വി.കെ. ബാബു എഫ്.ആർ.ഒ മാരായ വി.കെ.ബിനീഷ് ബി.ഹേമന്ദ് ,കെ.ബിനീഷ് ,പി .വി മനോജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Post a Comment