മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി ; ഇനി മുതൽ ബസുകളിൽ ഡിപ്പോ കോഡുകൾ രേഖപ്പെടുത്തില്ല പകരം ജില്ല തിരിച്ചുള്ള നമ്പർ നൽകും

കെഎസ്‌ആർടിസിയിൽ ഇനി മുതല്‍ ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല പകരം ബസുകള്‍ക്ക് ജില്ല തിരിച്ചുള്ള നമ്പർ നല്‍കും. ജന്റം ബസുകളില്‍ ജെഎന്‍ സീരിയലില്‍ ഉള്ള ബോണറ്റ് നമ്പരുകള്‍ വലത് വശത്തും സിറ്റി സര്‍ക്കുലര്‍ (ഇഇ), സിറ്റി ഷട്ടില്‍ (ഇട) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കും.

തിരുവനന്തപുരം-TV , കൊല്ലം- KL , പത്തനംതിട്ട- PT, ആലപ്പുഴ-AL, കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK, തൃശ്ശൂര്‍-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂര്‍- KN, കാസര്‍ഗോഡ് - KG എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിനനുസരിച്ച്‌ ഒന്ന് മുതലുള്ള നമ്പരുകളും നല്‍കുമെന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.

പരിശോധന നടത്തി സര്‍വ്വീസിന് വേണ്ടി സജ്ജമാക്കുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയില്‍ നിന്നും ബസുകള്‍ ജില്ലാ പൂളിലേക്ക് പിന്‍വലിക്കുകയും സര്‍വ്വീസിന് വേണ്ടി പകരം ബസുകള്‍ ജില്ലാ പൂളില്‍ നിന്ന് കൊടുക്കുകയും ചെയ്യും. 

ബ്രേക്ക് ഡൗണ്‍ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളില്‍ നിന്ന് ഈ ബസുകള്‍ സര്‍വ്വീസിനായി നല്‍കും. അതേസമയം, ഏതെങ്കിലും ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്കോ യാത്രക്കാര്‍ക്കോ താല്‍പര്യമുള്ള ബസുകള്‍, മറ്റുള്ള സ്ഥാപനങ്ങള്‍ സ്പോണ്‍സണ്‍ ചെയ്തിട്ടുള്ള ബസുകള്‍, ബസ് ഓണ്‍ ഡിമാന്റ്, ടൂറിസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകള്‍ എന്നിവ അതാത് ഡിപ്പോകളില്‍ തന്നെ നിലനിര്‍ത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.

Post a Comment

Previous Post Next Post