കാട്ടില പീടികയിൽ റെയിൽ വേ ട്രാക്കിന് സമീപം കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു

ചേമഞ്ചേരി കാട്ടില പീടിക റെയില്‍വെ ട്രാക്കിനു സമീപം കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വടകരയിലെ ഓട്ടോഡ്രൈവര്‍ കസ്റ്റംസ്‌റോഡ് അമ്മാണ്ടിയില്‍ വിജിത്താണ് (47)മരിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പ് വീട് വിട്ടിറങ്ങിയ വിജിത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. 
വെള്ളിയാഴ്ച രാവിലെയാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം റെയിൽ വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. 

ഷര്‍ട്ടില്‍ വടകരയിലെ ടെയിലര്‍ ഷോപ്പിന്റെ സ്റ്റിക്കറുണ്ടെന്ന വിവരത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
കരിമ്പനപ്പാലത്തെ പുരുഷുവിന്റെയും കസ്റ്റംസ്‌റോഡിലെ പരേതയായ കൗസുവിന്റെയും മകനാണ് വിജിത്ത്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post