ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ ഇരയുടെ രഹസ്യമൊഴി പരിശോധിക്കാന്‍ ഹൈകോടതി തീരുമാനം.
പീഡിപ്പിച്ചെന്ന പരാതി നല്‍കിയത് മൂന്നു മാസം വൈകിയാണെന്നും പോക്സോ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമുള്ള റോയിയുടെ വാദം പരിഗണിക്കവെയാണ് ഇരയുടെ മൊഴി പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.
കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്ക് പിന്നില്‍ ബ്ലാക്മെയിലിങ് ആണെന്നുമുള്ള പ്രതികള്‍ വാദിക്കുന്നത്. വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ചപ്പോള്‍ ഉന്നയിച്ചതിന് സമാനമായ വാദങ്ങളാണ് ഇരയും അന്വേഷണ സംഘവും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 24ലേക്ക് മാറ്റി.
കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് 'നമ്ബര്‍ 18' ഹോട്ടല്‍ ഉടമ റോയ് ജെ. വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, സൈജുവിന്‍റെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അഞ്ജലി എന്നിവര്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍വെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി. പൊലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
കൊച്ചിയില്‍ നവംബര്‍ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പീഡന കേസും കൈമാറിയിട്ടുള്ളത്.
Post a Comment