മഞ്ഞക്കുളത്ത് വാഹനാപകടം; ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ശ്രീറാം ഓട്ടോമാള്‍ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

 ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മഞ്ഞക്കുളം ശ്രീറാം ഓട്ടോമാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നരക്കോട് പള്ളിക്കു സമീപം കണിയാണ്ടി മീത്തല്‍ വിശ്വനാഥന്‍ (55) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.30 ആണ് സംഭവം.
വീട്ടില്‍ നിന്ന് ജോലിക്കായി സ്‌കൂട്ടിയില്‍ വരികയായിരുന്നു വിശ്വനാഥന്‍. മഞ്ഞക്കുളത്ത് റോഡില്‍ നിന്ന് ശ്രീറാം ഓട്ടോമാളിലേക്ക് തിരിയുന്നതിനിടയില്‍ പയ്യോളി ഭാഗത്ത് നിന്ന് വരികയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വിശ്വനാഥന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. വിശ്വനാഥനെയും ബുള്ളറ്റ് യാത്രികരായിരുന്ന യുവാവിനെയും ഭാര്യയേയും ഉടന്‍ തന്നെ മേപ്പയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും വിശ്വനാഥന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദഗ്ദ ചികിത്സയ്ക്കായി ബുള്ളറ്റ് യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post