നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് : വിയ്യൂരിൽ തോട് നികത്തി. മഴക്കാലത്ത് നേരിടാൻ പോകുന്നത് വലിയ ദുരിതം

നന്തി ബൈപ്പാസ് കടന്നു പോകുന്ന വിയ്യൂര് പൊറ്റോൽ താഴചോർച്ചപ്പാലം അരീക്കൽ താഴ കീ ര ൻ കൈവഴി നടേരി പുഴയിൽ അവസാനിയ്ക്കുന്ന തോട് ഏകദേശം 50 മീറ്ററോളം മണ്ണിട്ട് നികത്തി കഴിഞ്ഞു പുളിയഞ്ചേരി, അമ്പാതോട് ആറാം വാർഡിലെയും പത്താം വാർഡിലെയും വെള്ളം     മഴ പെയ്തു കഴിഞ്ഞാൽ ഈ തോടു വഴിയാണ് പുഴയിലേക്ക് ഒഴുകി പോകുന്നത്   തുടർച്ചയായി മഴ പെയ്യുമ്പോഴും പുഴയിൽ വെള്ളം കയറുമ്പോഴും   നെല്ല്യാ ടിറോഡിൽ വെള്ളം കയറി ഗതാഗതം    മണിക്കൂറുകളോളം നിലക്കുക പതിവാണ്  ഏറ്റവും തിരക്കേറിയ റോഡായതിനാൽ ബസ് സർവീസ് പോലും നിർത്തിവെക്കേണ്ട അവസ്ഥ മഴക്കാലങ്ങളിൽ ഉണ്ടാവാറുണ്ട്   ഏതാനും മണിക്കൂറുകൾക്കുള്ളിൽ കെ നാലും തുറന്നു വിടും    പാഴാകുന്ന വെള്ളവും ഈ തോടു വഴിയാണ് പുഴയിലേക്കും കക്കുളം പാടശേഖരങ്ങളിലേക്കും ഒഴുകുന്നത് '   അതും ഇവിടെ കെട്ടി കിടന്ന് നെല്യാ ടിറോഡിലേക്കാണ് എത്താൻ പോകുന്നത്    തോടു നികത്തിയ ഭാഗങ്ങളിൽ ശ്ലാബിട്ട് പ്രശ്നം പരിഹരിച്ചില്ലങ്കിൽ നെല്ല്യാടി റോഡിലെ യാത്രക്കാരും നാട്ടുകാരും പരിസരവാസികളും ബുദ്ധിമുട്ടിലാവുക മാത്രമല്ല   വീടുകൾക്കും ഭീഷണിയാവും

Post a Comment

Previous Post Next Post