കോഴിക്കോട് പശുക്കടവിൽ മാവോയിസ്റ്റ് സാനിധ്യം ; വീടുകളിലെത്തി ലഘുലേഖ വിതരണം ചെയ്തു

കോഴിക്കോട് പശുക്കടവില്‍ മാവോയിസ്റ്റ് സാനിധ്യം.ആറ് പേരടങ്ങിയ സംഘമാണ് എത്തിയത്. പാമ്പന്‍കോട് മലയില്‍ എം സണ്ണി, എം സി അശോകന്‍ എന്നിവരുടെ വീടുകളില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇവര്‍ എത്തിയത്. സംഘത്തില്‍ നാല് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉണ്ടായിരുന്നു. അശോകന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സല്‍ വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. ഒപ്പം ലഘു ലേഖകളും വിതരണം ചെയ്തു.

ആദ്യമായാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തുന്നത്. സംഘത്തിലെ ഒരാള്‍ തോക്കുമായി റോഡില്‍ നിന്നു. മറ്റുള്ളവര്‍ വീടുകളില്‍ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. ആറ് പേരുടെയും പക്കല്‍ തോക്കുണ്ടായിരുന്നെന്നും കാര്‍ഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു.

വിവരം അറിഞ്ഞ് നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തി. കഴിഞ്ഞ വര്‍ഷം വട്ടിപ്പന പൊയിലോംചാല്‍ മേഖലയില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.

Post a Comment

Previous Post Next Post