തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് നവകേരള കർമ്മ പരിപാടി, സംയോജിത തദ്ദേശ സ്വയംഭരണ സർവ്വീസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിഷയാവതരണം നടത്തും.
നവകേരളം കർമ്മപദ്ധതി കോ- ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ പ്രൊഫ.ജിജു പി. അലക്സ്, ഗ്രാമപഞ്ചാത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുരേഷ്, ബ്ലോക്ക്പഞ്ചാത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. കൃഷ്ണൻ, അഡ്വ.ഡി. സുരേഷ് കുമാർ, എം.ഒ. ജോൺ, പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ സെമിനാറിൽ സംസാരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, തദ്ദേശസ്വയംഭരണ വകുപ്പ്(അർബൻ) സെക്രട്ടറി ബിജു പ്രഭാകർ, തദ്ദേശസ്വയംഭരണ വകുപ്പ്(അർബൻ) ഡയറക്ടർ ഡോ. രേണുരാജ്, എം.പി.അജിത്ത് കുമാർ, ഡോ.ജോയ് ഇളമൺ, പ്രമോദ്കുമാർ സി.പി, ജോൺസൺ കെ തുടങ്ങിയവർ മറുപടി നൽകും.
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനവും സെമിനാറും സ്വരാജ് ട്രോഫി വിതരണവും മഹാത്മാ പുരസ്‌കാര സമർപ്പണവും സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തത്സമയം പ്രദർശിപ്പിക്കും. www.facebook.com/mvgovindan, www.facebook.com/kilatcr, www.youtube.com/kilatcr എന്നിവയിലൂടെ പരിപാടികൾ വീക്ഷിക്കുവാൻ സാധിക്കും. തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ ഫെബ്രുവരി 19ന് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചർച്ചയും സംഘടിപ്പിക്കും. ജില്ലാ തല ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാതല ആഘോഷ പരിപാടിയിൽ വിതരണം ചെയ്യും.
Post a Comment