പേരാമ്പ്രയിലെ വാര്‍ത്തകള്‍ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിക്കുന്നതിലൂടെ ശ്രദ്ധേയനായ വി.പി കുഞ്ഞ്യേത് അന്തരിച്ചു

പേരാമ്പ്രയില്‍ നടക്കുന്ന രാഷ്ട്രീയ ആനുകാലിക സംഭവങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ അറിയിക്കുന്നതിലൂടെ ശ്രദ്ധ നേടിയ വാരിയം പുതിയോട്ടില്‍ വി.പി കുഞ്ഞ്യേത് അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. പേരാമ്പ്ര കക്കാട് സ്വദേശിയാണ്.
ഏറെക്കാലം പ്രവാസിയായിരുന്ന കുഞ്ഞ്യേത് പ്രവാസ ജീവിതം അവസാനിച്ച് നാട്ടില്‍ വന്നശേഷമാണ് തന്റേതായ മാധ്യമപ്രവര്‍ത്തന ശൈലി പിന്തുടര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പേരാമ്പ്രയിലെ ദൈനംദിന കാര്യങ്ങള്‍ ലൈവായി റിപ്പോര്‍ട്ടു ചെയ്തുകൊണ്ട് അദ്ദേഹം പേരാമ്പ്രയ്‌ക്കൊപ്പമുണ്ട്കാലകാരാന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കുഞ്ഞ്യേത് എന്നും ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ സ്റ്റുഡിയോ സെറ്റു ചെയ്തുകൊണ്ട് കലാകാരന്മാരെ അവിടേക്ക് ക്ഷണിക്കുകയും അവര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post