കൊയിലാണ്ടിയിൽ ഇന്നലെ മുതൽ കാണാതായ മൊടവൻ വളപ്പിൽ മുജീബിന്റെ മകൻ റഷ്മിലിനെ (12) കണ്ടെത്തി. വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽ നിന്നാണ് റഷ്മിലിനെ കണ്ടെത്തിയത്. നാട്ടുകാരും പോലീസും ഇന്നലെ വൈകീട്ട് മുതൽ തുടങ്ങിയ തെരച്ചിലാണ് ഇതോടെ അവസാനിച്ചത്.
ഇന്ന് കാലത്ത 8 മണിയോടെ സമീപത്തുള്ള ഇടവഴിയിൽ റഷ്മിലിനെ കണ്ടെങ്കിലും കുട്ടി ഓടി മറിയുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും സമീപ പ്രദേശമാകെ തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. അതിനിടയിലാണ് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് റഷ്മിലിനെ കണ്ടെത്തിയത്.
തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി റഷ്മിലിനെയും കൂട്ടി ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് പോയി. വ്യാഴാഴ്ച വൈകീട്ട് 6 മണിവരെ വീട്ടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് പെട്ടന്ന് അപ്രത്യക്ഷമായത്. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
Post a Comment