കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പേരാമ്പ്ര ചേർമലയിൽ വരുൺ രാജ് (26) , മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (21) എന്നിവരെ കോടതി റിമാന്റ് ചെയ്തു.
ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവം, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മയക്കും മരുന്നും കഞ്ചാവും നൽകി പീഡിപ്പിക്കുകയായിരുന്നു. 14 ന് വൈകീട്ട്അസ്വസ്ഥതയോടെ വീട്ടിൽഎത്തിയ പെൺകുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് പീഡനവിവരം അറിയുന്നത്. സംഘത്തിൽ വേറെയും ചിലരെ പിടികൂടാനുണ്ട്.
അറസ്റ്റിലായ പ്രതികൾ കഞ്ചാവ് മാഫിയയെ കൂട്ടുപിടിച്ച് കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി കേന്ദ്രീകരിച്ച് പെൺകുട്ടികളെ വലവീശി പിടിച്ച് വയനാട്ടിലും മറ്റും കൊണ്ടുപോയി പീഡിപ്പിക്കുന്നതിൽ വിദഗ്‌രാണെന്ന് പോലീസ് പറഞ്ഞു.കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാർ, എ.എസ്.ഐ.മാരായ പി.പ്രദീപൻ, ഗിരീഷ്, ഒ.കെ.സുരേഷ്, പ്രതീഷ് തുടങ്ങിയ പോലീസ് സംഘം മറ്റ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
അതേസമയം പെൺകുട്ടിയെ വിദഗ്ദ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Post a Comment