വടകര വെളിച്ചെണ്ണ നിർമ്മാണ കേന്ദ്രത്തിൽ മോഷണം ; പണവും സിസി ടി വി ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടു

വടകര കോപ്പോൾ വെളിച്ചെണ്ണ നിർമ്മാണ സ്ഥാപനത്തിൻ്റെ ഓഫീസിൽ കള്ളൻ കയറി. പണവും സിസിടി വിയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ചു. നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ വടകരയിലെ ആസ്ഥാനമായ ജെ.ടി റോഡിലെ ഓഫീസിലാണ് മോഷണം നടന്നത്.

ശനിയാഴ്ച വൈകീട്ട് അടച്ച സ്ഥാപനം ഇന്ന് രാവിലെ തുറന്നപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്, പുറക് വശത്തെ മതിൽ ചാടി പൂട്ട് തകർത്താണ് കള്ളന്‍ അകത്തു കടന്നതെന്ന് സംശയിക്കുന്നു. ഓഫീസിൽ പല ഇടങ്ങളിലായി സൂക്ഷിച്ച കാൽ ലക്ഷത്തോളം രൂപയാണ് മോഷണം പോയത്.ഒരിടത്ത് നിന്ന്  26000 രൂപയും മറ്റൊന്നിൽ നിന്ന് 3500 രൂപയും കവർന്നു.

സ്ഥാപനത്തിലെ വസ്തുക്കളും മറ്റും വലിച്ചിട്ട നിലയിലാണ് ഉള്ളത്. വടകര പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിൽ ഇടയ്ക്കിടെയുണ്ടാവുന്ന മോഷണത്തെ തുടർന്ന് വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്.


Post a Comment

Previous Post Next Post