കൈറ്റ് വിക്‌ടേഴ്‌സിൽ ‘ഞാൻ സംരംഭകൻ’ സംപ്രേഷണം മാർച്ച് 26 മുതൽ


കൈറ്റ് വിക്ടേഴ്‌സ് ചാനലും വ്യാവസായിക പരിശീലനവകുപ്പും ചേർന്ന് നിർമിച്ച 'ഞാൻ സംരംഭകൻ' 26ന് വൈകുന്നേരം ഏഴിന് സംപ്രേഷണം ചെയ്യും. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് ട്രെയിനിംഗിന്റെ ഭാഗമായി തൊഴിൽ നൈപുണ്യവികസനവും ഉത്തരവാദിത്ത ബോധവും വളർത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. തത്സമയം www.victers.kite.kerala.gov.in പോർട്ടൽ വഴിയും പിന്നീട്.   www.youtube.com/itsvicters വഴിയും പരിപാടി കാണാം. ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴിനും ബുധനാഴ്ച വൈകുന്നേരം ഏഴിനുമാണ് പുനഃസംപ്രേഷണം.

Post a Comment

Previous Post Next Post