സങ്കൽപ് നൈപുണ്യ പരിശീലനം: 40 ദിവസ കോഴ്‌സിന് അപേക്ഷിക്കാം


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത.  പ്രായപരിധി 18-45നും മദ്ധ്യേ.  ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329539, 2339178.  അപേക്ഷ ഏപ്രിൽ 11നകം ലഭിക്കണം.

Post a Comment

Previous Post Next Post