60 വയസ്സ് കഴിഞ്ഞ എല്ലാവർക്കുമുള്ള കരുതൽ ഡോസ് മെഗാ വാക്സിനേഷൻ യജ്ഞം മാർച്ച്‌ 25, 26 തിയ്യതികളിൽ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും.


കരുതൽ ഡോസ് യജ്ഞം എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും. 60 വയസ്സ് കഴിഞ്ഞവരും കോവിഡ് വാക്സിനിന്റെ രണ്ട് ഡോസ് എടുത്തവരുമായ എല്ലാവർക്കും കോവിഡിനെതിരെ  കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിൽ കരുതൽ ഡോസ് മെഗാ വാക്സിനേഷൻ യജ്ഞം മാർച്ച് 25, 26 തിയ്യതികളിൽ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. 

60 വയസ്സുള്ള, കോവിസ് വാക്സിൻ രണ്ടാം ഡോസെടുത്ത് 9 മാസം കഴിഞ്ഞ എല്ലാവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തി കരുതൽ ഡോസ് എടുക്കാവുന്നതാണ്  . രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഈ സൗകര്യം ലഭ്യമാകുന്നതാണ്

Post a Comment

Previous Post Next Post