എം.എസ്.ധോണി ചെന്നെ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസ് സ്ഥാനം ഒഴിഞ്ഞു; ഇനി ജഡേജ നയിക്കും.

ചെന്നൈ: എം.എസ്.ധോണി ചെന്നെ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസ് സ്ഥാനം ഒഴിഞ്ഞു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് നായക സ്ഥാനം കൈമാറി. 2012- മുതൽ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായ ജഡേജ ചെന്നൈയുടെ മൂന്നാമത്തെ നായകനാണ്. ഐപിഎല്ലിന്റെ പുതിയ സീസണിന് ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെയാണ് ചെന്നൈ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. ധോണി ടീമിന്റെ ഭാഗമായി തുടരും. നായക സ്ഥാനം ജഡേജക്ക് കൈമാറാനുള്ള തീരുമാനം ധോനിയുടേതാണെന്ന് സിഎസ്കെ വാർത്താ കുറിപ്പിൽ അറിയിച്ചു. 

2008 മുതൽ ധോണിയാണ് ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നത്. ഒരു പക്ഷേ ഇത്തവണ അദ്ദേഹത്തിന്റെ അവസാന ഐപിഎല്ലായിരിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അദ്ദേഹം ഇതിനകം തന്നെ വിരമിച്ചിട്ടുണ്ട്. ധോനിക്ക് കീഴിൽ ചെന്നൈ നാല് ഐപിഎൽ കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. ശനിയാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ സിഎസ്കെ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ കൊൽക്കത്ത നൈറ്റ്  റൈഡേഴ്‌സിനെ നേരിട്ടുകൊണ്ടാണ് ഐപിഎൽ 15-ാം സീസണിന് തുടക്കമിടുന്നത്.

Post a Comment

Previous Post Next Post