കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് കൊടിയേറി.


കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് കൊടിയേറി. തുടർന്ന് വൈകീട്ട് കുട്ടിച്ചാത്തൻ തിറ, ചാമുണ്ടി വെള്ളാട്ട്, പുലർച്ചെ ചാമുണ്ടി തിറ - കനലാട്ടം നടന്നു. 24 ന് താലപ്പൊലി,വൈകു4 ന് ആഘോഷ വരവ്, 6 മണിനാഗകാളി കാവിലെക്ക് എഴുന്നള്ളിപ്പ്. 6.30 താലപ്പൊലിയോടു കൂടി മടക്ക എഴുന്നള്ളിപ്പ്. മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാജ്, കലാമണ്ഡലം സനൂപ് തുടങ്ങിയവരുടെ മേളപ്രമാണത്തിൽ പാണ്ടിമേളത്തോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് കരിമരുന്ന് പ്രയോഗം, ഡയനാമിക് ഡിസ്പ്ലേപ്ലേ' കാളിതിറയും, ഗുരുതിയോടെയും ഉൽസവം സമാപിക്കും.

Post a Comment

Previous Post Next Post