മുൻ കോഴിക്കോട് ഡി.സി.സി.പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ (68)അന്തരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയാണ്. അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കെ.എസ്.യുവിലൂടെ യാണ് രാജീവൻ മാസ്റ്റർ പൊതു രംഗത്തെത്തുന്നത്. പുളിയഞ്ചേരി
സൗത്ത് എൽ.പി. സ്കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു.
Post a Comment