ജനപ്രതിനിധികളെ മർദിച്ചതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും; കെപിസിസി പ്രസിഡന്റ്.


കെ റെയിലിനെതിരെ പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് മർദ്ദിച്ച സംഭവത്തെ അപലപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനവിരുദ്ധ കെ റെയിൽ പദ്ധതിയ്ക്കെതിരെ മാർച്ച് നടത്തിയ ജനപ്രതിനിധികളെ നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് ക്രൂരമായി മർദിച്ചെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Post a Comment

Previous Post Next Post