ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു

വളയം ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന നൂതന  പദ്ധതിയുടെ ഭാഗമായി വടകര പശുക്കൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അന്യം നിന്ന് പോകുന്ന വടകര പശുക്കളുടെ വംശ വർധനവും പരിപാലനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. മുന്നൂറ്റി അൻപതിൽപരം വടകര പശുക്കളാണ് നിലവിൽ വളയത്തുള്ളത്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വിനോദൻ അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജർ ഡോ. ടിൻസി മേരി ജോൺ, വി.പി ശശിധരൻ, എൻ നസീമ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കെ. വിനോദ് കൃഷ്ണൻ, പി.പി പ്രകാശൻ, അസി. സെക്രട്ടറി കെ.കെ വിനോദൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post