മെഡിക്കല്‍ ഓഫീസര്‍: അഭിമുഖം 31 ന്
കോഴിക്കോട് ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ ജീവനക്കാരെ അഡ്ഹോക്ക് വ്യവസ്ഥയില്‍ താത്കാലികമായി നിയമിക്കുന്നു. യോഗ്യത- സ്ഥിരമായ ടി.സി.എം.സി രജിസ്‌ട്രേഷനോടു കൂടിയ എം.ബി.ബി.എസ്. പ്രായപരിധി 2022 ജനുവരി 31ന് 60 വയസ്സിന് താഴെ. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 31ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും, പകര്‍പ്പും (തിരിച്ചറിയല്‍രേഖ ഉള്‍പ്പെടെ) സഹിതം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുമ്പാകെ ഹാജരാകണം.
ക്യാഷ് അവാര്‍ഡ്- അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2020-22 അധ്യയനവര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ക്ഷേമനിധി അംഗത്വ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പിയും ഹാജരാക്കണം. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 0495 2372434
ഇ-ടെണ്ടര്‍
വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന പ്രവൃത്തികള്‍ക്ക് ഗവണ്‍മെന്റ് അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. ഏപ്രില്‍ നാലിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഇ-ടെണ്ടര്‍ ഏപ്രില്‍ എട്ട് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തുറക്കും. ഫോണ്‍: 0496 2500442
വിമുക്ത ഭടന്മാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ്് രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം വിവിധ കാരണങ്ങളാല്‍ പുതുക്കാതെ സീനിയോറിറ്റി റദ്ദായ വിമുക്തഭടരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം. 2000 ജനുവരി 1 മുതല്‍ 2021 ഓഗസ്റ്റ് 31 വരെ പുതുക്കാന്‍ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്. 2022 ഏപ്രില്‍ 30 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്. ഫോണ്‍: 0495 2771881
പതാകകളുടെ വില്‍പ്പന തുക കുടിശ്ശിക ഒടുക്കണം
ജില്ലാതല സായുധ സേനാ പതാകനിധി സമാഹരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്ത സായുധസേനാ പതാകകളുടെ വില്‍പ്പന തുക കൂടിശ്ശികയാക്കിയ, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളുടെ മേലധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍/പ്രധാനാധ്യപകര്‍ എന്നിവര്‍ നിലവിലുള്ള മുഴുവന്‍ കുടിശ്ശിക തുകയും നിലവിലെ സാമ്പത്തിക വര്‍ഷം തന്നെ സമാഹരിക്കേണ്ടതിനാല്‍, മാര്‍ച്ച് 30നകം സര്‍ക്കാരിലേക്ക് ഒടുക്കി രശീതി കൈപ്പറ്റണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കിക്മയില്‍ സൗജന്യ സി-മാറ്റ് പരിശീലനം
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിറ്റിന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) ഏപ്രില്‍ ഒമ്പതിലെ സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ സി-മാറ്റ് ലൈവ് മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു. എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യുട്യൂബ് വീഡിയോ ക്ലാസ് എന്നിവ ചേര്‍ന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.
രജിസ്‌ട്രേഷന്‍ ലിങ്ക്: rebrand.ly/CMAT/TEST/SERIES
ഫോണ്‍: 9548618290
Post a Comment