മുൻ എംഎൽഎമാർ അവർ രണ്ടു തവണയോ അതിൽ കൂടുതൽ തവണയോ ജയിച്ചവർ ആയാലും ഒരു തവണത്തേക്ക് മാത്രമേ പെൻഷൻ നൽകൂ. പലതവണ എംഎൽഎ ആയവർ പിന്നീട് എംപിയായി അതിനൊപ്പം എംഎൽഎ പെൻഷൻ കൂടി വാങ്ങുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുകയാണെന്ന് ഭഗവന്ത് മാൻ പറഞ്ഞു.പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുൻ എംഎൽഎമാർക്ക് ഇനി മുതൽ മാസം തോറും പെൻഷൻ ലഭിക്കും. പിന്നീടുള്ള ഓരോ തവണയ്ക്കും 66 ശതമാനം തുക അധികം ലഭിക്കുന്നതാണ് നിലവിലെ രീതി. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരും പഞ്ചാബിലുണ്ട്.
Post a Comment