ഇന്നലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ബി യിലെ മത്സരങ്ങളും പൂര്‍ത്തിയായതോടെ സൂപ്പര്‍ 12 വിലേക്കുള്ള ടീമുകളുടെ ലൈനപ്പ് പൂര്‍ത്തിയായി. രണ്ടുതവണ ലോക ചാമ്പ്യന്‍മാരായ വെസ്റ്റ്ഇന്‍ഡീസിനെ പരാജയപ്പെടുത്തി അയര്‍ലന്റും സ്‌ക്വോഡ്‌ലാന്റിനെ തോല്‍പ്പിച്ച് സിംബാബെയും സൂപ്പര്‍ 12 വിലേക്ക് യോഗ്യത നേടിയതോടെയാണ് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞത്.
ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ഉച്ചയ്ക്ക് 12.30 മുതല്‍ സിഡ്‌നിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ന്യൂസിലാന്റിനെ നേരിടും. വൈകിട്ട് 4.30 ന് പെര്‍ക്കില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യമത്സരം നാളെ പാകിസ്ഥാനുമായി നടക്കും.
Post a Comment