രാജ്യത്തെ പ്രതിരോധ നിര്‍മ്മാണ മേഖലയിലെ ഭാവി സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുന്ന ഡിഫെന്‍സ് എക്‌സ്‌പോ-2022 ന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രതിരോധ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് അദ്ദേഹം പ്രത്യേക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്തു.
ദേശീയ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും പ്രതിരോധ ഉത്പാദന മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് ഉള്‍പ്പെടെ കഴിവു പ്രകടിപ്പിക്കാന്‍ 'മിഷന്‍ ഡിഫ്സ്പേസ്' അവസരം നല്‍കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിലവില്‍ 75-ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നത്.
Post a Comment